റാഞ്ചി: ഝാർഖണ്ഡിൽ വെജിറ്റബിള്‍ ബിരിയാണി ആവശ്യപ്പെട്ടപ്പോൾ നോൺ-വെജ് ബിരിയാണി നൽകിയത്തിൽ ഹോട്ടലുടമയെ വെടിവെച്ചുകൊന്നു.ഹോട്ടലുടമയായ വിജയ് കുമാർ നാഗ് (47) കൊല്ലപ്പെട്ടത്. റാഞ്ചിയിലെ കാങ്കെ-പിത്തോറിയ റോഡിലുള്ള ഹോട്ടലിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
സസ്യാഹാരിയായ ഉപഭോക്താവിന് ഹോട്ടലിൽ നിന്ന് വെജിറ്റബിൾ ബിരിയാണി ആവശ്യപ്പെട്ട് ഒരാൾ പാഴ്സൽ വാങ്ങിപ്പോയി. എന്നാൽ കുറച്ച് സമയത്തിന് ശേഷം മറ്റ് ചിലർക്കൊപ്പം തിരിച്ചെത്തി തനിക്ക് വെജിറ്റബിൾ ബിരിയാണിയ്ക്ക് പകരം നോൺ-വെജ് ബിരിയാണിയാണ് നൽകിയെന്ന് ആരോപിച്ച് തർക്കമായി. ഇതേ തുടർന്ന് അക്രമി സംഘത്തിലെ ഒരാൾ ഹോട്ടലുടമയെ വെടിവെക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. ഹോട്ടലുടമ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അക്രമി സംഘത്തിലെ ഒരാൾ വെടിയുതിർക്കുകയും ഒരു വെടിയുണ്ട നാഗിന്റെ നെഞ്ചിൽ തറയ്ക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹോട്ടലുടമ മരിച്ചു.
സംഭവത്തിൽ പ്രതികൾക്കായി വ്യാപകതിരച്ചിൽ നടത്തുകയാണ് പോലീസ്. നാട്ടുകാർ കാങ്കെ-പിത്തോറിയ റോഡ് കുറച്ച് നേരം തടഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് ഉപരോധം പിന്നീട് പിൻവലിച്ചു.