
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കുഴിയിൽ വീണ് ഹോട്ടൽ ഷെഫിന് ദാരുണന്ത്യം(Hotel chef ). ഇൻഡോറിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന രേവ സ്വദേശി മഹേന്ദ്ര മിശ്ര(55) ആണ് കൊല്ലപ്പെട്ടത്.
നിപാനിയ വൈൻ ഷോപ്പ് വഴി മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവെയാണ് ഇദ്ദേഹം കുഴിയിൽ വീണ് ശ്വാസകോശത്തിൽ വാരിയെല്ലുകൾ കയറി മരിച്ചത്. സെപ്റ്റംബർ 7 നാണ് സംഭവം നടന്നത്.
അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹം 6 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മരിച്ചത്.