
ഈസ്റ്റ് മിഡ്‌നാപൂർ: ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂരിൽ നിരവധി വനിതാ ജീവനക്കാരെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു(rape). പാൻസ്‌കുര സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഫെസിലിറ്റി മാനേജരായ സാഹിർ അബ്ബാസ് ഖാൻ ആണ് അറസ്റ്റിലായത്.
സംഭവത്തിൽ കരാർ വനിതാ വാർഡ് ജീവനക്കാരിലൊരാള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇതിനെത്തുടർന്ന് ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ആശുപത്രി അധികൃതർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.