ഹോഷിയാർപൂർ: എൽ പി ജി ടാങ്കർ തീപിടിത്തത്തിൽ പൊള്ളലേറ്റ് പരിക്കേറ്റ നാല് പേർ കൂടി മരിച്ചു. എൽപിജി ടാങ്കർ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നതായി ഞായറാഴ്ച ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.(Hoshiarpur LPG tanker fire)
മണ്ടിയാല നിവാസികളായ മഞ്ജിത് സിംഗ് (60), വിജയ് (17), ജസ്വീന്ദർ കൗർ (65), ആരാധന വർമ്മ (30) എന്നിവർ രാത്രിയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ മരിച്ചുവെന്ന് ഹോഷിയാർപൂർ ഡെപ്യൂട്ടി കമ്മീഷണർ ആഷിക ജെയിൻ പറഞ്ഞു.
90 ശതമാനത്തിലധികം പൊള്ളലേറ്റ നാലുപേരും വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു.