ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം ; സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കുന്നില്ലെന്ന് പ്രതാപ്‌റാവു ജാദവ്

ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്.
Pratap Rao Jadhav
Updated on

ഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്‌റാവു ജാദവ്.ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. ലേക്‌സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആശാവര്‍ക്കര്‍ക്കര്‍മാരുടെ ഓണറേറിയം നല്‍കാന്‍ കുടിശിഖയുള്ള തുക കേന്ദ്രം കേരളത്തിന് നല്‍കണമെന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മറുപടി പറയുകയായിരുന്നു മന്ത്രി. ആരോഗ്യദൗത്യത്തിന്റെ ഭാഗമായി കേരളത്തിന് 1350.67 കോടി അനുവദിച്ചിട്ടുണ്ട്. ആശാവര്‍ക്കര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഫണ്ട് നല്‍കുന്നില്ല. ദേശീയ ആരോഗ്യ ദൗത്യത്തിന്റ ഭാഗമായി ആരോഗ്യമേഖലയുടെ ശാക്തീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ മൊത്തത്തില്‍ ഫണ്ട് അനുവദിക്കുകയാണെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com