
അഹമ്മദാബാദ്: ഡൽഹി ദർവാസയിൽ ഹോം ഗാർഡ് ജവാനെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി(murder). തിങ്കളാഴ്ച രാത്രി 10.15 ഓടെ മദ്യപിച്ചുണ്ടായ സംഘർഷത്തിനിടെ ഭർത്താവും ഭാര്യയും ചേർന്നാണ് കൊലപാതകം നടത്തിയത്.
സംഭവത്തിൽ ഷാപൂർ സ്വദേശി കിഷൻ ശ്രീമാലി(34) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ഷാ-ഇ-അലം നിവാസിയായ ബദ്‌റുദ്ദീൻ (22), ഭാര്യ നീലം പ്രജാപതി (25) എന്നിവരെ ചൊവ്വാഴ്ച സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
തന്റെ ഭാര്യയെ നോക്കിയെന്ന് ആരോപിച്ച് കിഷനെ ബദ്‌റുദ്ദീൻ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ വിശദായ അന്വേഷണം ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.