
ബാംഗ്ലൂർ: രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചു കൊണ്ടാണ് ഇന്ന് രാവിലെ 3 മാസം പ്രായമുള്ള കുഞ്ഞിന് എച്ച്.എം.പി.വി (ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്) വൈറസ് ബാധ സ്ഥിരീകരിച്ചത്( HMPV Virus Reported In India). ശേഷം 8 മാസം പ്രായമുള്ള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുമാണ് ഇത് റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഈ രണ്ടു കുട്ടികളും അന്താരാഷ്ട്ര യാത്ര നടത്തിയട്ടില്ല. അതിനാൽ തന്നെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഈ രണ്ടു കേസുകൾക്കും ചൈനയിലെ വൈറസ് ബാധയുമായി യാതൊരു വിധ ബന്ധവും ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല ഇന്ത്യ അടക്കം ലോകത്ത് എല്ലായിടത്തുമുള്ള വൈറസാണ് എച്ച്.എം.പി.വി. ജാഗ്രതയുടെ ഭാഗമായുള്ള ഐ.സി.എം.ആറിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2 കുഞ്ഞുങ്ങളും ഇപ്പോള്‍ ബെംഗളൂരുവിലെ 'ബാപ്റ്റിസ്റ്റ്' ആശുപത്രിയില്‍ ചികിത്സയിലാണ്.