
ന്യൂഡൽഹി: ചൈനയിൽ എച്ച് എം പി വി വൈറസ് വ്യാപിക്കുന്നുവെന്ന വാർത്തകൾക്കിടയിൽ ഇത് സംബന്ധിച്ച വിവരങ്ങൾ യഥാസമയം കൈമാറണമെന്ന് ലോകാരോഗ്യസംഘടനയോട് ആവശ്യപ്പെട്ട് ഇന്ത്യ.(HMPV Virus outbreak)
ചൈനയിലെ സാഹചര്യം നിലവിൽ അസാധാരണമല്ലെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ഇത് സീസണൽ വൈറസ് ആണെന്നും, വ്യാപനം നേരിടാൻ ഇന്ത്യ സജ്ജമാണെന്നും ചൂണ്ടിക്കാട്ടുന്ന ആരോഗ്യമന്ത്രാലയം, സ്ഥിതി സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിച്ചത്.