
ഡൽഹി: കർണാടകയിൽ 3 കുട്ടികൾക്ക് എച്ച്.എം.പി.വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി രാജ്യം(HMPV VIRUS). രാജ്യത്ത് ഐസൊലേഷൻ കർശനമാകാനുള്ള നിർദ്ദേശം പുറപ്പെടുവിച്ചു. മരുന്നുകളും ഓക്സിജൻ സിലിണ്ടറുകളും സ്റ്റോക്ക് ചെയ്യാനുള്ള നിർദേശവും നല്കിയിട്ടുണ്ട്. എച്ച് എം പി വി മൂലമുണ്ടായേക്കാവുന്ന വെല്ലുവിളികൾ നേരിടാൻ സജ്ജമാകണമെന്ന് ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. പാരസെറ്റമോൾ, ആന്റിഹിസ്റ്റാമൈൻ, ബ്രോങ്കോഡൈലേറ്റർ, കഫ് സിറപ്പ് തുടങ്ങിയ മരുന്നുകൾ സ്റ്റോക്ക് ചെയ്യണം, ലാബിൽ സ്ഥിരീകരിച്ച ഇൻഫ്ളുവൻസ കേസുകളുടെയും വിശദമായ വിവരങ്ങൾ സൂക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കർണാടകയിൽ രോഗം സ്ഥിരീകരിച്ച കുട്ടികളുടെ രക്തം പരിശോധിച്ച് ചൈനയിലെ വകഭേദം തന്നെയാണോ എന്ന പരിശോധന നടന്നു വരികയാണ്. കുട്ടികൾക്ക് വിദേശ യാത്ര പശ്ചാത്തലം ഇല്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണു രോഗം പിടിപെട്ടതെന്ന് കണ്ടെത്തുമെന്നും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പറഞ്ഞു.