
ന്യൂഡൽഹി: എച്ച്എംപിവി പുതിയ വൈറസ് അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. രാജ്യത്തെ ജനങ്ങൾ ശാന്തരായിരിക്കണം. ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് രോഗം പ്രധാനമായും കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. (HMPV)
2001-ൽ തിരിച്ചറിഞ്ഞ ഈ വൈറസ് വർഷങ്ങളായി ആഗോളതലത്തിൽ പലയിടങ്ങളിലുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എച്ച്എംപി വൈറസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഭീതി പടർത്തുന്ന സന്ദേശങ്ങൾ വ്യാപകമായതിനു പിന്നാലെയാണ് പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.