
ചൈനയില്‍ അതിവേഗം എച്ച്എംപി വൈറസ് പടർന്നു പിടിക്കുന്നതിനിടെ ഇന്ത്യയിലും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സിലും നിഫ്റ്റിയിലും വന്‍ ഇടിവ് ഉണ്ടായി l. നിക്ഷേപകര്‍ക്ക് ആകെ 11 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. സെന്‍സെക്സ് 1258 പോയിന്റ് താഴ്ന്ന് 77,964ലും നിഫ്റ്റി 388.70 പോയിന്റ് താഴ്ന്ന് 23,616ലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. സെന്‍സെക്‌സ് 1258 പോയിന്റ് ഏകദേശം 1.59 ശതമാനവും നിഫ്റ്റി 388 പോയിന്റെ 1.62 ശതമാനവുമാണ് ഇടിഞ്ഞത്.