ഗുജറാത്തിൽ പശുവിനെ കൊന്ന കേസിൽ ചരിത്ര വിധി: 3പേർക്ക് ജീവപര്യന്തം തടവും 6 ലക്ഷം രൂപ പിഴയും, രാജ്യത്താദ്യം | Cow

കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പ്രതികൾ അറിയിച്ചിട്ടുണ്ട്.
Historic verdict in Gujarat cow slaughter case: 3 sentenced to life imprisonment and fined Rs 6 lakh
Published on

അഹമ്മദാബാദ്: ഗുജറാത്തിൽ പശുവിനെ കൊന്ന കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ച് അഹമ്മദാബാദ് അമറേലി സെഷൻസ് കോടതി. പശുവിനെ കൊന്നതിന് ജീവപര്യന്തം ശിക്ഷ വിധിക്കുന്നത് ഇത് ആദ്യമായാണ്.(Historic verdict in Gujarat cow slaughter case: 3 sentenced to life imprisonment and fined Rs 6 lakh)

പശുക്കളെ കൊലപ്പെടുത്തി ഗോമാംസം കടത്തിയ കേസിൽ അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പശുക്കളെ ഹിന്ദുമതം പവിത്രമായി കണക്കാക്കുന്നുണ്ടെന്നും, ഇതറിഞ്ഞുകൊണ്ട് തന്നെയാണ് പ്രതികൾ കുറ്റം ചെയ്തതെന്നും നിരീക്ഷിച്ചുകൊണ്ടായിരുന്നു സെഷൻസ് ജഡ്ജി റിസ്‌വാനബെൻ ബുഖാരി ശിക്ഷാവിധി പുറപ്പെടുവിച്ചത്.

2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നുപേരിൽ നിന്നും പശുവിൻ്റെ മാംസം കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾ അറസ്റ്റിലാവുകയായിരുന്നു. അമ്രേലിയിൽ വ്യാപകമായ വിവാദങ്ങൾക്ക് കാരണമായ സംഭവമായിരുന്നു ഇത്. ഒരു വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പ്രതികൾ അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com