
ലഖ്നൗ: ഉത്തർപ്രദേശിൽ മുസ്ലീങ്ങൾക്കെതിരെ വിവാദ പ്രസ്ഥവനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.യു പിയിൽ നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ലീം കുടുംബം എന്നും സുരക്ഷിതരാണ്. എന്നാൽ മറിച്ച് അങ്ങനെയല്ല.100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾ താമസിക്കുകയാണെങ്കിൽ അവർക്ക് സുരക്ഷിതത്വം അനുഭവപ്പെടില്ലെന്നും യോഗി എ.എൻ.ഐക്ക് നൽകിയ പോഡ്കാസ്റ്റിൽ പറഞ്ഞു.
ഇതിന് വലിയ ഒരു ഉദാഹരണമാണ് ബംഗ്ലാദേശ്. മുൻപ് പാകിസ്ഥാൻ ഒരു ഉദാഹരണമായിരുന്നു.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ പുറത്തായപ്പോൾ അവിടെ നമ്മൾ കണ്ടതാണ് ഹിന്ദുക്കളെ മാത്രം ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ. ന്യൂനപക്ഷങ്ങളുടെ വീടുകൾ കൊള്ളയടിക്കപ്പെട്ടു. 150 ലധികം ക്ഷേത്രങ്ങൾ ഇസ്ലാമിക തീവ്രവാദികൾ നശിപ്പിച്ചു.
2017 ൽ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം ഉത്തർപ്രദേശിൽ ഒരു വർഗീയ കലാപങ്ങൾ പോലും ഉണ്ടായിട്ടില്ല. ഒരു യോഗി എന്ന നിലയിൽ താൻ എല്ലാവരുടെയും സന്തോഷം മാത്രം ആഗ്രഹിക്കുന്നത്. ഉത്തർപ്രദേശിൽ എന്നും മുസ്ലീങ്ങൾ സുരക്ഷിതരാണ്.
2017 ന് മുമ്പ് സ്ഥിതികൾ അങ്ങനെ അല്ലായിരുന്നു.ഹിന്ദുക്കളുടെ കടകൾ നശിപ്പിക്കപ്പെട്ടാൽ മുസ്ലീം കടകളും അതുപോലെ നശിപ്പിക്കുന്നു. ഹിന്ദുക്കളുടെ വീടുകൾ കത്തിക്കപ്പെട്ടാൽ മുസ്ലീം വീടുകളും കത്തുമായിരുന്നു. 2017 ന് ശേഷം കലാപം അവസാനിച്ചുവെന്നും അഭിപ്രായപ്പെട്ടു.