
ഗാസിയാബാദ്: സാവാന്‍ മാസത്തില്‍ മാംസ വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് ഗാസിയാബാദിലെ കെ.എഫ്.സിയും നസീര്‍ ഫുഡ്‌ഡും ബലം പ്രയോഗിച്ച് അടപ്പിച്ച് ഹിന്ദു രക്ഷാ ദള്‍ അംഗങ്ങള്‍(KFC).
ഗാസിയാബാദിലെ വസുന്ധര പ്രദേശത്ത് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സാവാന്‍ മാസവും കൻവാർ യാത്രയും മൂലം ഗാസിയാബാദിൽ സസ്യേതര ഭക്ഷണസാധനങ്ങളുടെ വിൽപ്പന നിരോധിച്ചിരുന്നു.
"ഭാരത് മാതാ കീ ജയ്", "ജയ് ശ്രീ റാം" എന്ന് വിളിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ സ്ഥാപനങ്ങളിലേക്ക് പ്രവേശിച്ചത്. സ്ഥാപനം അടച്ചില്ലെങ്കിൽ പ്രതിഷേധത്തെ തുടരുമെന്ന് അറിയിച്ചതോടെ ഇരു സ്ഥാപനങ്ങളും അടയ്ക്കുകയായിരുന്നു.