
ന്യൂഡൽഹി: വീണ്ടും സെബി ചെയര്‍പേഴ്സൺ മാധബി ബുച്ചിനെതിരെ രംഗത്തെത്തി ഹിൻഡൻബർഗ് റിസർച്ച്. മാധബി ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാകുമോയെന്ന് ചോദിച്ച ഇവർ, സിംഗപൂർ കമ്പനി ഇടപാട് നടത്തിയവരുടെ വിവരങ്ങൾ പുറത്ത് വിടുമോയെന്നും ചോദിക്കുകയുണ്ടായി.
അതോടൊപ്പം, മാധബിയുടെ വിശദീകരണം റിപ്പോർട്ടിൽ ഉന്നയിച്ച വാദങ്ങളെ പലതിനെയും സാധൂകരിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ ദിവസം ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനിക്ക് പങ്കാളിത്തമുള്ള നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നതായാണ്.