ന്യൂഡൽഹി : മഴക്കെടുതിയിൽ വലഞ്ഞിരിക്കുകയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും, രുദ്രപ്രയാഗ്-ബദരീനാഥ് പാതയിൽ ഗതാഗതം തടസ്സപ്പടുകയും ചെയ്തു. (Himachal Pradesh flood)
ഹിമാചലിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 85 ആയി ഉയർന്നു. ഇതുവരെയും 34 പേരെ കാണാതായി.
ഇവർക്കായി തിരച്ചിൽ തുടരുകയാണ്. സംസ്ഥാനത്തെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്.