
ഷില്ലോങ്: രാജാ രഘുവംശി കൊലപാതകക്കേസിലെ മുഖ്യപ്രതി സോനം രഘുവംശിയെയും മറ്റ് 4 പ്രതികളെയും ഷില്ലോങ്ങിലെ സദർ പോലീസ് സ്റ്റേഷനിലെ വ്യത്യസ്ത സെല്ലുകളിലേക്ക് മാറ്റി(Raja Raghuvanshi murder). കഴിഞ്ഞ ദിവസം കോടതി 5 പ്രതികളെയും എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും കേസിന്റെ അന്വേഷണത്തിനുമായാണ് ഇവരെ കസ്റ്റഡിയിൽ വിട്ടത്.
സോനത്തിന്റെ കാമുകനെന്ന് പറയപ്പെടുന്ന രാജ് സിംഗ് കുശ്വാഹ (21), ആകാശ് രജ്പുത് (19) എന്നിവരെ സദർ പോലീസ് സ്റ്റേഷനിലെ ഒരു സെല്ലിലും വിശാൽ സിംഗ് ചൗഹാൻ (22), ആനന്ദ് സിംഗ് കുർമി (23) എന്നിവരെ മറ്റൊരു സെല്ലിലുമാണ് പാർപ്പിച്ചിരിക്കുന്നത്. സദർ പോലീസ് സ്റ്റേഷനുകളിലെ എല്ലാ സെല്ലുകളിലും നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി പ്രതികളുടെ പെരുമാറ്റം പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അധികാരികൾ അറിയിച്ചു.