
ന്യൂഡൽഹി: പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിൽ സമരം ചെയ്യുന്ന കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുപ്രീംകോടതി ഉന്നതാധികാര സമിതിക്ക് രൂപം നൽകി. സമിതിയുടെ ആദ്യ യോഗം ഒരാഴ്ക്കുള്ളിൽ ചേരാനും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. സമരത്തിലുള്ള കർഷകർ ഉന്നയിക്കുന്ന വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി 13 മുതൽ ശംഭു അതിർത്തിയിൽ സമരം നടത്തുന്ന കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നത് തടയാൻ വെച്ച ബാരിക്കേഡുകൾ ഒരാഴ്ചക്കകം നീക്കം ചെയ്യണമെന്ന ഹൈകോടതി ഉത്തരവിനെതിരെ ഹരിയാന സർക്കാർ നൽകിയ ഹരജിയിലാണ് നടപടി.