
കൊൽക്കത്ത: കൊൽക്കത്തയിലും പ്രാന്തപ്രദേശങ്ങളിലും വൈദ്യുതാഘാതമേറ്റ് നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ ഇടപെട്ട് കൊൽക്കത്ത ഹൈക്കോടതി(electrocution deaths). സംഭവത്തിൽ സ്വകാര്യ വൈദ്യുതി കമ്പനിയായ സിഇഎസ്‌സി ലിമിറ്റഡിനോട് കൽക്കട്ട ഹൈക്കോടതി വ്യാഴാഴ്ച റിപ്പോർട്ട് തേടി.
കൊൽക്കത്തയിൽ മഴക്കെടുതികളുമായി ബന്ധപ്പെട്ട് വൈദ്യുതാഘാതമേറ്റ് 10 പേർക്ക് ജീവൻ നഷ്ടമായിരുന്നു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കൽക്കട്ട ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സൗമെൻ സെന്നും ജസ്റ്റിസ് അപൂർവ സിൻഹ റോയിയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വൈദ്യുതി വകുപ്പിൽ നിന്നും നഗരസഭയിൽ നിന്നും റിപ്പോർട്ട് തേടിയത്.
സംഭവവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് നവംബർ 7 ന് അടുത്ത വാദം കേൾക്കലിനു മുമ്പ് സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.