
കർണാടക: ബാംഗ്ലൂർ ഇൻഫോസിസിൽ ഓഫീസ് ടോയ്‌ലറ്റിനുള്ളിൽ ഒളികാമറ വച്ച ജീവനക്കാരനെ കയ്യോടെ പിടികൂടി ജീവനക്കാരി(camera). ഇൻഫോസിസിൽ സീനിയർ അസോസിയേറ്റായി ജോലി ചെയ്യുന്ന നാഗേഷ് സ്വപ്‌നിൽ മാലിയാണ് പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
തന്റെ ദൃശ്യങ്ങൾ പകർത്തുന്നതായി സംശയം തോന്നിയ സ്ത്രീ അലാറം മുഴക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ മറ്റു ജീവനക്കാരുടെ സാന്നിധ്യത്തിലാണ് ജീവനക്കാരി നാഗേഷിനെ പിടികൂടിയത്. സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ മൊബൈൽ ഫോണിൽ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇത് സ്ത്രീയുടെ സാന്നിധ്യത്തിൽ ഹ്യൂമൻ റിസോഴ്‌സ് ഉദ്യോഗസ്ഥർ തന്നെ നശിപ്പിച്ചു കളഞ്ഞു.