
ഹൈദരാബാദ് : ആംബർപേട്ടിൽ ലൈവ് സെക്‌സ് വീഡിയോകൾ വിറ്റ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു(nude videos). 500 മുതൽ 2,000 രൂപ വരെ വിലയ്ക്കാണ് ഇവർ ദൃശ്യങ്ങൾ വിട്ടതെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ നാല് മാസമായി ദമ്പതികൾ ഈ പ്രവർത്തനം നടത്തിവരികയായെന്നാണ് റിപ്പോർട്ട്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആംബർപേട്ടിലെ ഇവരുടെ വസതിയിൽ പോലീസ് റെയ്ഡ് നടത്തിയത്. 'സ്വീറ്റി തെലുങ്ക് കപ്പിൾ 2027' എന്ന അപരനാമത്തിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
“ഹായ് ഫ്രണ്ട്‌സ്, ഞങ്ങളുടെ നഗ്ന വീഡിയോകൾ വേണോ? ഇവിടെ കാണിച്ചിരിക്കുന്ന നമ്പറിൽ പണമടയ്ക്കുക, ഞങ്ങൾ നിങ്ങൾക്ക് ലിങ്ക് അയയ്ക്കാം" - എന്ന പ്രൊമോഷണൽ സന്ദേശതോടെയാണ് ഇവർ ജനങ്ങളെ സമീപിച്ചിരുന്നത്. ഇരുവരും തങ്ങളുടെ ലൈംഗിക പ്രവർത്തനങ്ങൾ ഓൺലൈനിൽ സംപ്രേഷണം ചെയ്യുകയും അശ്ലീല വീഡിയോകളുടെ സ്വകാര്യ ലിങ്കുകൾക്കായി പണം ആവശ്യപ്പെടുകയും ചെയ്തിരുന്നതായാണ് വിവരം.