
കാച്ചർ: അസമിൽ 1.22 കോടി രൂപയുടെ ഹെറോയിനും 21 കോടി രൂപയുടെ മെത്ത് ഗുളികകളും പിടികൂടി(Heroin). അസം റൈഫിൾസും കാച്ചർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാച്ചർ ജില്ലയിൽ നിന്നും ലഹരി വസ്തുക്കൾ പിടികൂടിയത്.
മേഖലയിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. സംഭവത്തിൽ അസമിലെ ബിന്നകണ്ടി ഘട്ട് നിവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പ്രദേശത്ത് പരിശോധന തുടരുമെന്ന് അസം റൈഫിൾസും കാച്ചർ പോലീസും അറിയിച്ചു.