
മധ്യപ്രദേശ്: ജബൽപൂരിൽ ഓടുന്ന പാസഞ്ചർ ബസിൽ നിന്ന് കനത്ത പുക ഉയർന്നു(smoke rises). ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. നിവാസിൽ നിന്ന് ജബൽപൂരിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം നടന്നത്.
ജബൽപൂർ ജില്ലയിലെ ബറേലയിലെ ദിയോരി പട്പാര ഗ്രാമത്തിന് സമീപത്ത് വച്ചാണ് ബസിൽ നിന്നും പുക ഉയർന്നത്. ബസിൽ 36 ലധികം യാത്രക്കാരുണ്ടായിരുന്നു.
ബസിൽ നിന്നും പുക ഉയർന്നതോടെ യാത്രക്കാർ ബസിൽ നിന്നും പുറത്തിറങ്ങി സുരക്ഷിതരായി മാറി നിന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്.