ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് യമുന നദിയിലെ ജലനിരപ്പ് അപകടനില മറികടന്ന് ഒഴുകുന്നതായി ജില്ലാ ഭരണകൂടം(Yamuna river). രാവിലെ പഴയ റെയിൽവേ പാലത്തിൽ നദിയിലെ ജലനിരപ്പ് 204.61 മീറ്ററിലെത്തിയിരുന്നു.
എന്നാൽ ബുധനാഴ്ച വൈകുന്നേരത്തോടെ നദി പ്രളയ സമാനമായ നിലയിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്ന് കേന്ദ്ര ജല കമ്മീഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് പ്രഖ്യാപിച്ചതിരിക്കുകയാണ്.
മാത്രമല്ല; നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ നിർദേശിച്ചതായും ജല കമ്മീഷൻ അറിയിച്ചു.