
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് കത്രയിൽ മാതാ വൈഷ്ണോ ദേവി പുണ്യക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു(Heavy rain). ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്ര ബോർഡാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
ശക്തമായ മഴ തുടരുന്നതിനാൽ ഹിംകോടി റൂട്ടിലേക്കുള്ള പാത പൂർണ്ണമായും അടച്ചു. ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് പാത അടച്ചത്. സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ യാത്ര പുനരാരംഭിക്കുമെന്നും ക്ഷേത്ര ബോർഡ് അറിയിച്ചു.