
ഡൽഹി: കനത്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിൽ തെക്കുകിഴക്കൻ ഡൽഹിയിലെ കൽക്കാജി പ്രദേശത്ത് കാറിന് മുകളിൽ മരം വീണു(Tree falls). അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി.
ഒപ്പമുണ്ടായിരുന്ന ആൾക്ക് പരിക്കേൽക്കുകയും ചെയ്തു. മഴ ശക്തമായ സാഹചര്യത്തിൽ പ്രദേശത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കനത്ത മഴയെ തുടർന്ന് ഡൽഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിൽ റോഡ് വെള്ളത്തിനടിയിലായതിനാൽ ഗതാഗത തടസ്സം നേരിട്ടു.