
കാശ്മീർ: കനത്ത മഴയെ തുടർന്ന് ശ്രീനഗറിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായതായി ജില്ലാ ഭരണകൂടം അറിയിച്ചു(Heavy rain). ടിആർസി ചൗക്ക്, ദാൽ ഗേറ്റ്, റെസിഡൻസി റോഡ് തുടങ്ങിയ ഇടങ്ങളിൽ വെള്ളം പൊങ്ങിയതോടെ കനത്ത ഗതാഗത തടസ്സമാണ് പ്രദേശത്ത് അനുഭവപെട്ടത്.
ശ്രീനഗർ, ഗന്ദർബാൽ, ബുദ്ഗാം എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. പ്രദേശങ്ങളിൽ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം താഴ്‌വരയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ഇടയ്ക്കിടെ മഴ പെയ്യുന്നതായാണ് വിവരം.