
മഹാരാഷ്ട്ര: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റോഡ്, റെയിൽ ഗതാഗതങ്ങൾ താറുമാറായി(Heavy rain). ശക്തമായ മഴയിൽ ട്രാക്കുകൾ വെള്ളത്തിനടിയിലായതിനാൽ നിരവധി തീവണ്ടി സർവീസുകളാണ് റദ്ദാക്കിയത്.
മാത്രമല്ല; ദൃശ്യപരത കുറഞ്ഞതിനാൽ 8 ഓളം വിമാന സർവീസുകൾ വഴിതിരിച്ചു വിട്ടു. ഇൻഡിഗോ എയർലൈൻസിന്റെ 6 വിമാനങ്ങളും സ്‌പൈസ് ജെറ്റിന്റെയും എയർ ഇന്ത്യയുടെയും ഓരോ വിമാനങ്ങളുമാണ് സൂററ്റ്, അഹമ്മദാബാദ്, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്.
എന്നാൽ, വിമാനത്താവള പ്രവർത്തനങ്ങൾ ഒരു സമയത്തും നിർത്തിവച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.