
ഐസ്വാൾ: ഐസ്വാളിൽ ബൈരാബി-സൈരാങ് പുതിയ റെയിൽ പാത പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു(Mizoram's first railway station). കനത്ത മഴ കാരണം പ്രധാനമന്ത്രി മോദിക്ക് ലെങ്‌പുയി വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ ഐസ്വാളിലെ ലാമ്മുവൽ ഗ്രൗണ്ടിൽ എത്താൻ കഴിയാത്തതിനെ തുടർന്നാണ് പ്രധാനമന്ത്രി മോദി വേർച്വലായി ഫ്ലാഗ് ഓഫ് ചെയ്തത്.
മിസോറാമിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളെയും റെയിൽ വഴി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയിരിക്കുന്നത്. ബൈറാബി-സൈരാങ് പാത 51.38 കിലോമീറ്റർ നീളത്തിൽ, വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കുന്നിൻ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്.