
ന്യൂഡൽഹി: ശക്തമായ മഴയെ തുടർന്ന് ഡൽഹിയിലെ ഹൃദയ ഭാഗമായ കൊണാട്ട് പ്ലേസ് (സിപി) ഉൾപ്പടെയുള്ള സ്ഥലങ്ങൾ വെള്ളത്തിനടിയിലായി(Heavy rain). പ്രദേശത്ത് രണ്ട് മണിക്കൂറിനുള്ളിൽ 100.2 മില്ലിമീറ്ററിലധികം മഴ ലഭിച്ചു.
പെട്ടെന്നുണ്ടായ കനത്ത മഴയെത്തുടർന്ന്, ഡൽഹി ട്രാഫിക് പോലീസ് യാത്രക്കാർക്ക് പ്രത്യേക റൂട്ടുകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി. ആസാദ് മാർക്കറ്റ് റെയിൽവേ അണ്ടർപാസിലും രാം ബാഗ് റോഡിലും വെള്ളക്കെട്ട് ഉണ്ടായതിനാൽ ചുറ്റുമുള്ള പ്രദേശങ്ങളിലെ ഗതാഗതം തടസ്സപ്പെട്ടു.
റാണി ഝാൻസി റോഡ്, ബർഫ്ഖാന, പുൽ മിഠായി, വീർ ബന്ദ ബൈരാഗി മാർഗ് എന്നിവിടങ്ങളിൽ നിന്ന് വന്ന വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.