ഹിമാചൽ പ്രദേശ്: ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു(Heavy rain). സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ജൂലൈ 21, 23 തീയതികളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതേ തുടർന്ന് സംസ്ഥാനത്തെ 250 റോഡുകൾ അടച്ചതായി ദുരന്ത നിവാരണ സേന വ്യക്തമാക്കി. മാണ്ഡിയിൽ 181 റോഡുകളും സിർമൗറിൽ 26 റോഡുകളും കുളു ജില്ലയിൽ 23 റോഡുകളുമാണ് അടച്ചത്.