
കൊൽക്കത്ത: കനത്ത മഴയ്ക്കിടെ പൊട്ടിവീണ വൈദ്യുത കമ്പികളിൽ നിന്നും വൈദ്യുതാഘാതമേറ്റവരുടെ എണ്ണം 9 ആയി(electrocuted). അപകടത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
കനത്ത മഴയിൽ ഗാരിയ കാംദഹാരി, ജോധ്പൂർ പാർക്ക്, കാളിഘട്ട് തുടങ്ങിയ പ്രധാന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നാണ് റിപ്പോർട്ട്. ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ മെട്രോ, ട്രെയിൻ സർവീസുകൾ നിർത്തിവച്ചു.
അതേസമയം സെപ്റ്റംബർ 25 വരെ പ്രദേശത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാത്രമല്ല; വെള്ളക്കെട്ട് നേരിടുന്നതിനാൽ നഗര വാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.