
മഹാരാഷ്ട്ര: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു(Heavy rain). ഇതേ തുടർന്ന് മുംബൈ, താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്.
മാത്രമല്ല; നിലവിൽ വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തനിവാരണ വകുപ്പുമായി വെള്ളപ്പൊക്ക സാഹചര്യം അവലോകനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.