
ഹൈദരാബാദ്: നഗരത്തിൽ ദിവസങ്ങളായി പെയ്യുന്ന കനത്തമഴയിൽ മുസി നദിയിൽ ജലനിരപ്പ് ഉയർന്നു(Heavy rain). ഇതേ തുടർന്ന് ഹൈദരാബാദിലെ വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 55 ഓളം പേരെ ഒഴിപ്പിച്ചു. മാത്രമല്ല; നഗരത്തിലെ ഇരട്ട ജലസംഭരണികളായ ഹിമായത്സാഗർ, ഒസ്മാൻസാഗർ എന്നിവയിൽ നിന്നും 25,000 ക്യുസെക്സ് വെള്ളം തുറന്നു വിടുകയും ചെയ്തു.
അതേസമയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായതിനാൽ റോഡ് ഗതാഗതം താറുമാറായ അവസ്ഥയിലാണുള്ളത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാനങ്ങൾ വഴി തിരിച്ചു വിടുകയും ചെയ്തു.