
ഹൈദരാബാദ്: കനത്ത മഴയിൽ തെലങ്കാനയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി(Heavy rain). ഞായറാഴ്ച മുതൽ തുടരുന്ന കനത്ത മഴയിൽ അരുവികളും തടാകങ്ങളും കുളങ്ങളും നിറഞ്ഞൊഴുകുകയാണ്. ഐക്യ മേദക് ജില്ലയിലാണ് മഴയെ തുടർന്ന് കനത്ത നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
ഇവിടെ ശിവംപേട്ട് മണ്ഡലത്തിലെ പമ്പണ്ടയ്ക്ക് സമീപം റോഡ് ഒലിച്ചുപോയി. ഇതേ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. മാത്രമല്ല; മഴയും വെള്ളപ്പൊക്കവും കൃഷിയെയും ബാധിച്ചിട്ടുണ്ട്.
കൃഷിയിടങ്ങളിൽ വെള്ളം കയറിയതോടെ വിള നാശം ഉണ്ടായതായാണ് റിപ്പോർട്ട്. അതേസമയം മഴയ്ക്ക് പിന്നിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണെന്ന് അധികൃതർ അറിയിച്ചു.