
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിലും നോയിഡയിലും ഗുരുഗ്രാമിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി(Heavy rains). ഇതോടെ പ്രദേശങ്ങളിൽ റോഡ് ഗതാഗതം താറുമാറായി.
കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാനക്കമ്പനികൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡൽഹിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന വിമാന യാത്രക്കാർ അവരുടെ വിമാന നില പരിശോധിക്കണമെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയ വിമാനകമ്പനികൾ യാത്രാ മുന്നറിയിപ്പുകൾ നൽകി.
അതേസമയം കനത്ത മഴ മേഖലയിലുടനീളമുള്ള ഉത്സവ ആവേശത്തെ മങ്ങിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.