
താനെ: കനത്ത മഴയിൽ വിറങ്ങലിച്ച് മഹാരാഷ്ട്ര(Heavy rains). ഞായറാഴ്ച മുതൽ പെയ്ത കനത്ത മഴയിൽ ഭിവണ്ടിയിലെ ഖഡവ്‌ലി, രുന്ധെ പാലങ്ങൾ വെള്ളത്തിനടിയിലായി. ഇതോടെ നിരവധി ഗ്രാമങ്ങൾ ഒറ്റപെട്ടു.
മുൻകരുതൽ നടപടിയുടെ ഭാഗമായി മുർബാദ്-മൽഷെജ് ഹൈവേയിലെ റായ്ത പാലത്തിലൂടെയുള്ള വാഹന ഗതാഗതം ട്രാഫിക് പോലീസ് നിർത്തിവച്ചു. ഭിവണ്ടിയിൽ, വെള്ളക്കെട്ട് മൂലം നിരവധി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
കല്യാൺ നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ശിവാജി ചൗക്ക് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലും വെള്ളം കയറിയാതായണ് വിവരം.