
ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിലും തെലങ്കാനയിലെ മറ്റ് നിരവധി ജില്ലകളിലും കനത്ത മഴ തുടർന്നതായി റിപ്പോർട്ട്(Heavy rains). മഴയെ തുടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
കനത്ത ഗതാഗത തടസമാണ് ഹൈദരാബാദ് നഗരത്തിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. കാലാവസ്ഥ മോശമായതിനാലും മോശം ദൃശ്യ പരത കൊണ്ടും കുറഞ്ഞത് മൂന്ന് വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിടേണ്ടി വന്നതായാണ് റിപ്പോർട്ട്.
അതേസമയം മഴയിലും മഴ കെടുതിയിലും സംസ്ഥാനത്തിന്റെ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചീഫ് സെക്രട്ടറിയുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ഉന്നത തല യോഗം ചേർന്നു.