
മാണ്ഡി: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ചണ്ഡീഗഢ് - മണാലി ദേശീയ പാതയിൽ മണ്ണിടിഞ്ഞു വീണു(Landslide). പാണ്ഡോ അണക്കെട്ടിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
മണ്ണിടിച്ചിലിനെ തുടർന്ന് പാതയിൽ ഗതാഗത തടസ്സം നേരിട്ടു. ദേശീയപാതയിൽ 50 മീറ്ററിലധികം മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് വിവരം. നിലവിൽ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. അതേസമയം, പ്രദേശത്ത് ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണം.