
കത്ര: ജമ്മു കശ്മീരിലെ കത്രയിൽ വൈഷ്ണോദേവി യാത്രാ പാതയിൽ മണ്ണിടിച്ചിലുണ്ടായി(Landslide). ഇന്ന് രാവിലെയാണ് കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിൽ 4 തീർത്ഥാടകർക്ക് പരിക്കേറ്റു.
ബൻഗംഗ പ്രദേശത്തിന് സമീപമാണ് സംഭവം നടന്നത്. ആരാധനാലയത്തിലേക്ക് ആത്മീയയാത്ര ആരംഭിക്കുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞു വീണത്. പ്രദേശത്ത് പ്രാദേശിക പോലീസും സന്നദ്ധപ്രവർത്തകരും സംയുക്തമായാണ് രക്ഷാപ്രവർത്തനംനടത്തിയത്.