
ചെന്നൈ: ഇന്ന് തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോയമ്പത്തൂർ, നീലഗിരി, തെങ്കാശി ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇന്ന് കനത്ത മഴയ്ക്കും തിരുനെൽവേലി, തേനി, കന്യാകുമാരി ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.നാളെയും മറ്റന്നാളുമായി കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിൽ 'റെഡ് അലേർട്ട്' പ്രഖ്യാപിച്ചു.കോയമ്പത്തൂർ, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും തേനി, ഡിണ്ടിഗൽ ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ചെന്നൈയിൽ ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും, ചില സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്- കാലാവസ്ഥാ വകുപ്പ് അറിയിച്ചു.