
ജയ്പൂർ: രാജസ്ഥാനിൽ കനത്ത മഴയെ തുടർന്നുണ്ടായ മഴക്കെടുതിയിൽ മരണം 12 ആയി(rain). ശക്തമായി തുടരുന്ന മഴയിൽ കോട്ട, പാലി, ജലോർ, ധോൽപൂർ ജില്ലകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പാലിയിൽ കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്.
ജലോറിലും ജോധ്പൂരിലും മാർവാർ ജംഗ്ഷനും ലൂണിക്കും ഇടയിൽ ട്രാക്കുകൾ വെള്ളത്തിനടിയിലായതിനാൽ ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു നൽകി.
ചില ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. അതേസമയം ജില്ലയിലെ വെള്ളപ്പൊക്ക ബാധിത കോളനികളിൽ കളക്ടർ എൽ.എൻ. മന്ത്രിയും പോലീസ് സൂപ്രണ്ട് ചുന റാം ജാട്ടും സന്ദർശനം നടത്തി.