
മഹാരാഷ്ട്ര: മുംബൈയിൽ കനത്ത മഴയെ തുടർന്ന് അന്ധേരി സബ്‌വേ അടച്ചു(rain). മുംബൈയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ ബാന്ദ്ര, അന്ധേരി, ഗോരേഗാവ്, കിഴക്കൻ പ്രദേശങ്ങളായ മുളുണ്ട്, വിക്രോളി എന്നിവിടങ്ങളിൽ മണിക്കൂറുകളായി ശക്തമായ മഴ തുടരുകയാണ്.
ഇതേ തുടർന്ന് നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലാണ് അന്ധേരി സബ്‌വേ അടച്ചത്. ഇന്ന് നഗരത്തിൽ ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴയെ തുടർന്ന് തീരദേശ, താഴ്ന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.