
കൊൽക്കത്ത: തിങ്കളാഴ്ച രാത്രി കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴയിലും മഴ കെടുതിയിലും 5 പേർ മരിച്ചു( Heavy rain). കനത്ത മഴയെ തുടർന്നുള്ള വെള്ളപൊക്കത്തിൽ നഗരത്തിലെ ട്രെയിൻ, മെട്രോ റെയിൽവേ സർവീസുകളെല്ലാം തടസ്സപ്പെട്ടു.
പല പ്രദേശങ്ങളിലും നിലവിൽ വെള്ളപ്പൊക്ക സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.