
ശ്രീനഗർ: കനത്ത മഴയെ തുടർന്ന് ജമ്മുവിൽ നദികൾ കരകവിഞ്ഞൊഴുകുന്നു(flood). ഇതേ തുടർന്ന് പ്രദേശത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. ഉദംപൂരിൽ താവി നദി അപകടരേഖ മറികടന്നാണ് ഒഴുകുന്നത്.
വരും മണിക്കൂറുകൾക്കുള്ളിൽ സ്ഥിതി ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിൽ നിന്നും നദീതീരങ്ങളിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കാനാണ് ജമ്മു കശ്മീർ സർക്കാർ നിർദേശിച്ചിരിക്കുന്നത്. അതേസമയം, ചെനാബ്, രവി നദികളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നതിനാൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി പാകിസ്ഥാനെ ഇന്ത്യ അറിയിച്ചു.