National
ഡൽഹിയിൽ കനത്ത മഴ: വിമാന സർവീസുകൾ താറുമാറായി; 105 ഓളം വിമാനങ്ങൾ വൈകി ഓടുന്നു | Heavy rain
കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു(Heavy rain). നിലവിൽ 105 ഓളം വിമാനങ്ങൾ പുറപ്പെടാൻ വൈകിയതായാണ് പുറത്തു വരുന്ന വിവരം.
വൈകിയ വിമാനങ്ങളിൽ 13 എണ്ണം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്നതും 92 എണ്ണം ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നവയുമാണ്.
അതേസമയം കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.