
ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ വീടുകൾ തകർന്നു(Houses collapsed). അപകടത്തിൽ 5 പേർ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്.
അപകട വിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് നാല് ദേശീയ പാതകൾ ഉൾപ്പെടെ 1,337 റോഡുകൾ തടസ്സപ്പെട്ടതായാണ് വിവരം.