
ന്യൂഡൽഹി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഗുജറാത്തിലെയും മഹാരാഷ്ട്രയിലും വെള്ളപൊക്കം രൂക്ഷം (Heavy rains). പൂനയിൽ ഒരു ക്ഷേത്ര പരിസരത്ത് വെള്ളത്തിനടിയിലായി. ഗുജറാത്തിലെ വൽസാദ് ജില്ലയിൽ,ശക്തമായ മഴയെത്തുടർന്ന് വാഗായ് ധാരയ്ക്ക് സമീപം ഖരേല നദിയിൽ ഒരു വാൻ ഒഴുകിപ്പോയി.
കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ രണ്ടാമത്തെ ഉയർന്ന മഴയാണ് മഹാരാഷ്‌ട്രയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, മഹാരാഷ്ട്രയിൽ മൺസൂൺ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദേശീയ ദുരന്ത നിവാരണ സേനയേയും വിന്യസിച്ചിട്ടുണ്ട്.