
മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈ നഗരം വെള്ളത്തിനടിയിലായി(Flood). അന്ധേരിയിലെ തിരക്കേറിയ സബ്‌വേ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഇതോടെ മുംബൈ നഗരത്തിൽ ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടു.
വെള്ളം കയറിയതിനെ തുടർന്ന് അന്ധേരി സബ്‌വേ അടച്ചു. മുംബൈയിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കാലാവസ്ഥ മോശമായതോടെ ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയതായാണ് വിവരം.