
മഹാരാഷ്ട്ര: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വ്യോമ ഗതാഗതത്തിന് തടസ്സം നേരിടുന്നതായി റിപ്പോർട്ട്(Air India). കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാന കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് ഗതാഗത തടസ്സങ്ങളോ കാലതാമസമോ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാത്രമല്ല; യാത്രക്കാർ അവരവരുടെ വിമാനങ്ങളുടെ നിലവിലുള്ള സ്ഥിതി പരിശോധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.